മുതല മാഹാത്മ്യം



ശബരിമല തീര്‍ഥാടന കാലത്താണ് ഞാന്‍ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കുമ്പള എന്ന സ്ഥലത്തുള്ള ശ്രീ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയത്. മംഗലാപുരത്ത് നിന്നും മുപ്പത്തഞ്ചു കിലോമീടെര്‍ ദൂരമുണ്ട്.
ക്ഷേത്രം മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടാനുള്ളത് . ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം വര്‍ഷമാണ്‌ഇതിന്റെ പഴക്കം കണക്കാക്കപ്പെടുന്നത്. തിരുവനന്തപുറത്തുള്ള അനന്ത പദ്മനാഭ ക്ഷേത്രത്തിന്റെ മൂല സ്ഥാനം ക്ഷേത്രം ആണെന്നാണ് പറയപ്പെടുന്നത്‌. ഇവിടെ നിന്നും ഭഗവാന്‍ പോകാന്‍ തിരഞ്ഞെടുത്തു എന്ന് പറയപ്പെടുന്നഗുഹ ക്ഷേത്ര ജീവനക്കാരന്‍ എനിക്ക് കാണിച്ചു തന്നു.
ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം കുളത്തില്‍ വസിക്കുന്ന മുതലയാണ് . ഏകദേശം അറുപത്തഞ്ചോളംവര്‍ഷമായി മുതല കുളത്തില്‍ ഉണ്ട്. തികച്ചും നിരുപദ്രവകാരിയാണ് ബാബിയ എന്ന് പേരുള്ള മുതല. മുതലയാകട്ടെ തികഞ്ഞ സസ്യബുക്കും. ക്ഷേത്രത്തിലെ നിവേദ്യ ചോറ് തന്നെയാണ് ഇതിന്റെയും ഭക്ഷണം. ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് മുതലയൂട്ട്‌. ഭക്തരില്‍ പലരും മുതലയൂട്ടിന്റെ ഗുണഫലങ്ങള്‍അനുഭവിച്ചവരാനെന്നു ഒരു ജീവനക്കാരന്‍ തെളിവ് സഹിതം വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഇവിടേയ്ക്ക് ഭക്തര്‍ആകര്‍ഷിക്കപ്പെടുന്നു.




ഇവിടുത്തെ വിഗ്രഹ നിര്‍മിതി നടന്നിരിക്കുന്നത് "കടുഷര്‍ക്കരപ്പാകതിലാണ് ". ഇതിനായി ആദ്യം ശൂല പ്രതിഷ്ഠനടത്തും. സാധാരണ വിഗ്രഹ നിര്‍മിതിയില്‍ ബാഹ്യ രൂപം മാത്രമേ നിര്മിക്കുകയുള്ള്. എന്നാല്‍ കടുശര്‍ക്കരപ്പാകനിര്‍മിതിയില്‍ എല്ലുകളും , ആന്തരിക അവയവങ്ങളും മുതല്‍ ആഭരണങ്ങള്‍ വരെ നിര്‍മിക്കുന്നു. പ്രത്യേകംതിരഞ്ഞെടുക്കുന്ന മരം കൊണ്ടാണ് അസ്ഥികള്‍ നിര്‍മിക്കുന്നത്. ആദ്യ ഘട്ട നിര്മിതിയെ ശൂല പ്രതിഷ്ഠ എന്ന്പറയുന്നു.
ശൂല പ്രതിഷ്ടക്ക് ശേഷം ശ്വാസ കോശം, ഹൃദയം, ഞരമ്പുകള്‍, നഖങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്നു അതിനു ശേഷംമാംസ ഭാഗം . മാംസ ഭാഗങ്ങളുടെ സ്ഥാനത്ത് അറുപത്തിനാല് ഓളം ആയുര്‍വേദ മരുന്നുകള്‍ ആലെപനം ചെയ്യുന്നു. അവസാന പടിയായി അഷ്ട ഐശ്വര്യാ സിദ്ധിയുടെ പ്രതീകമായ സ്വര്‍ണം, വെള്ളി ലോഹങ്ങളും അലെപനംചെയ്യുന്നു.

ഓര്‍മയിലെ ക്ലാസ് റൂം



ഇരുട്ട് തപസ്സിരിക്കുന്ന മൂലകളും
അഴുക്കു പിടിച്ച ചുമരുകളും
ആധ്യാക്ഷരങ്ങളുടെ തിരി കൊളുത്തിയത് ഇവിടെ വെച്ചാണ്

വൃദ്ധന്‍



നടന്നു നടന്നു മനസ്സ് തേഞ്ഞു, വാറു പൊട്ടി.
ശൈശവം, ബാല്യം, കൌമാരം, യൌവ്വനം
സത്രങ്ങള്‍ അനവധിയായിരുന്നു.
കാലം കണ്ണുകള്‍ക്ക്‌ പോയ്‌ കണ്ണ് തന്നു
തിമിരമെന്നാരോ തിരുത്തി.
ഓര്‍മയ്ക്ക് മുകളില്‍ കട്ടിയുള്ള മൂടല്‍മഞ്ഞു
സ്മൃതി നാശമെന്നു മറ്റൊരുത്തന്‍

ഇന്നലെകളില്‍ ജീവിക്കുന്നവര്‍



മുന്നിലിരുന്നു ചായ ഊതിക്കുടിക്കുന്ന മാഷെ നോക്കിയിരിക്കവെ ദയാനന്ദന്‍, മാഷിന്റെ സാന്നിധ്യമുണ്ടായിരുന്നഇന്നലെകളിലെക്കിറങ്ങി. നീട്ടിയ വിസിലിലൂടെ തന്റെ വരവറിയിക്കുന്ന ഡാനിയല്‍ മാഷ്. ഗ്രൌണ്ടില്‍ഇറങ്ങിയാല്‍ മറ്റൊരു കുട്ടിയായി അദ്ദേഹം മാറുമായിരുന്നു. സ്കൂളില്‍ ചില ഒഴിവു പിരിയഡില്‍ ക്ഷണിക്കാത്തഅതിഥിയായി അദ്ദേഹം വന്നു കയറും. അദ്ദേഹത്തെക്കാള്‍ മുമ്പേ കുടവയരാണ് ആദ്യം ക്ലാസ്സിലേക്ക് കയറിവരിക.

ചായ കുടി കഴിഞ്ഞു മാഷ്‌ ഗ്ലാസ് മേശമേല്‍ വച്ചു. പിന്നെ അടുത്തിരുന്ന ഉഴുന്ന് വട കയ്യിലെടുത്തു. എന്തെങ്കിലുംസംസാരിക്കുമെന്ന് കരുതി ഞാന്‍ മാഷുടെ മുഖത്ത് നോക്കി. മാഷാകട്ടെ പൂര്‍ണ ശ്രദ്ധയും വടയില്‍ തന്നെകേന്ദ്രീകരിച്ചു. ഞാന്‍ വീണ്ടും തിരിച്ചു നടന്നു.
സ്കൂളിലെ ഓരോ പരിപാടിയും ഉത്സവമാക്കാനുള്ള മാഷുടെ കഴിവ് അപാരമായിരുന്നു. ചുറ്റു വട്ടത്തുള്ള എല്ലാസ്കൂളുകളിലെയും സ്പോര്‍ട്സിന്റെ ചുമതലയും മാഷിന് തന്നെ ആയിരിക്കും. അത് കൂടാതെ വിവിധ സംഘടനകളുടെനേത്രിത്വതില്‍ നടക്കുന്ന ഫുട്ബോളിന്റെയും വോളിബോളിന്റെയും ഒക്കെ അമരത്തും മാഷ് തന്നെ ആയിരിക്കും. കൈയിലൊരു വിസിലുമായി അദ്ദേഹം കളിക്കളം മുഴുവന്‍ നിറഞ്ഞു നില്‍ക്കും. കളിക്കിടയില്‍ ഗാലറിയില്‍നിന്നുയരുന്ന ആരവങ്ങള്‍ തനിക്കു വേണ്ടിയാണെന്ന് ധരിക്കും. അപ്പോളദ്ദേഹം നിന്നിടത് നിന്ന് ഒന്ന് വട്ടംതിരിഞ്ഞു പതയുന്ന ഗാലറിയെ നോക്കി ഒന്ന് മന്ദഹസിക്കും, എന്നിട്ട് തലയില്‍ നിന്ന് തൊപ്പി ഊരി വയറിനോട്ചേര്‍ത്ത് ഒന്ന് കുനിഞ്ഞു നന്ദി പ്രകാശിപ്പിക്കും. പലര്‍ക്കും മാഷിന്റെ പ്രകടനം തമാശക്കുള്ള വകയായിരുന്നു. അദ്ദേഹത്തിനിത് ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. കളിക്കളത്തില്‍ നിന്നും കളിക്കലതിലെക്കുള്ള യാത്രയില്‍ജീവിതത്തിലെ അനിവാര്യമായ പല കൂട്ടിചെര്‍ക്കലുകളില്‍ നിന്നും ഒഴിഞ്ഞു മാറി. വിവാഹം കുടുംബം അങ്ങിനെപലതിനെയും അദ്ദേഹം മാറ്റി നിര്‍ത്തി.

ജീവിതത്തില്‍ ഒരു സ്പോര്ട്സിലും പങ്കെടുക്കാത്ത തന്നെ മാഷിന് മനസ്സിലയിട്ടുണ്ടാകുമോ എന്ന് ദയാനന്ദന്‍സംശയിച്ചു. ബാക്ക് ബഞ്ചിലിരുന്നു ഒരു നേര്ച്ച പോലെ എല്ലാ പീരിടിലും മാഷന്മാരുടെ ശിക്ഷക്ക് വിധേയരായിപുരതാക്കപ്പെടുകയായിരുന്നു പതിവ്. ഞാനും രണ്ജിയും പിന്നെ ബാബുരാജും. പുറതാകട്ടെ നമ്മളെയും കാത്തു പത്തു യിലെ ഷാജി ഉണ്ടാകും . അവന്‍ ക്ലാസില്‍ നിന്നും പുരതാക്കപ്പെട്ടവനാണ്. പുറത്തിറങ്ങിയാല്‍ നമുക്ക്കൂട്ടിനായി മാഷും ഉണ്ടാകും. മാഷിന്റെ കൂടെ ഗ്രൌണ്ട് വൃത്തിയാക്കാനും മറ്റും പോകും. പണികഴിഞ്ഞാല്‍ മാഷ്രാഘവേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും കടലിശ്ടുവും വാങ്ങിത്തരും. കടയിലെത്തിയാല്‍ മാഷ്‌ നേരെ പോകുകതൂങ്ങിക്കിടക്കുന്ന നെന്ദ്രക്കുലയുടെ അടുത്തേക്കാണ്‌. , പിന്നെ കുല പിടിച്ചു ഒന്ന് കറക്കും , കുലയിലെ ഏറ്റവും വലിയപഴത്തില്‍ കണ്ണ് ഉടക്കുന്നത് വരെ കറക്കല്‍ തുടരും . ചിലപ്പോള്‍ രാഘവേട്ടന്റെ ശബ്ധമുയരും, അപ്പോള്‍ കറക്കല്‍നിര്‍ത്തി ഏറ്റവും വലിയ രണ്ടു പഴം ചീന്തിയെടുക്കും. അപ്പോഴേക്കും രാഘവേട്ടന്‍ ഗ്ലാസ്സ് നിറയെ ചായയുമായി വരും . ചായ ഗ്ലാസ്സിന്റെ മുകല്പ്പരപ്പു വരെ നിറയണം എന്ന് നിര്‍ബന്ധമാണ്‌. പിന്നെ പഴമുരിഞ്ഞു നേരെ വായിലേക്കിടുംഒരു രണ്ടു കടിക്കു തന്നെ ഒരു മുട്ടന്‍ പഴം അദ്ദേഹത്തിന്റെ വയറ്റില്‍ എത്തിയിരിക്കും. സമയത്ത് നമ്മള്‍ നാല്പേരുടെയും കണ്ണുകള്‍ അദ്ദേഹത്തിലായിരിക്കും. ഷാജിയാകട്ടെ \വന്‍ പോലും അറിയാതെ വായപോളിചിട്ടുണ്ടാകും.
അറിയാതെ ഒരു ചിരി പൊട്ടി, പിന്നിടാണ് മനസ്സിലായത് കണ്ണും നിറഞ്ഞിരുന്നു. ഇന്നലെകള്‍ അങ്ങിനെയാണ് , അവിടെയുണ്ടായ ചിരിയും കരച്ചിലും എല്ലാം ഇന്നിലേക്ക്‌ വരുന്നത് നേരിയ ഒരു നൊമ്പരത്തിന്റെഅകമ്പടിയോടെയാണ്. തിരിച്ച്ചെതിയപ്പോഴാണ് മനസ്സിലായത്‌ മാഷ്‌ തന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കുകയാണ്. "നീ എവിടെയാടോ പോയത്. " "ഞാന്‍ കുറെ ആയി നിന്നെയുന്‍ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്. " "കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ".
"നീ ഇപ്പൊ മില്ട്രീലല്ലേ" ..
"അല്ല ഞാന്‍ ബംഗ്ലൂരാ " "മാഷിനെന്നെ മനസ്സിലായില്ലേ, ഞാന്‍ ദയാനന്ദന്‍ "
എന്ന മൂളലോടെ മാഷെന്നെ ഓര്‍മയില്‍ തിരഞ്ഞു. കണ്ടെത്താന്‍ പറ്റിയില്ല എന്ന് മുഖഭാവത്തില്‍ നിന്ന്മനസ്സിലായി.
"കല്യാണം കഴിഞ്ഞോ ?" മാഷ് അന്വേഷിച്ചു.
"ഇല്ല .. നോക്കുന്നുണ്ട്, അടുത്തുണ്ടാകും. ".
"അതൊക്കെ സമയത്ത് തന്നെ നടക്കണം " പിന്നീട് ഇടവിട്ടിടവിട്ട് മാഷ് വാക്ക് ഉരുവിട്ടുകൊണ്ടിരുന്നു. "
. അതൊക്കെ സമയത്ത് തന്നെ നടക്കണം ".......
മാഷ് മൌനിയായി...മനസ്സ് കഴിഞ്ഞ കാലത്ത്തെവിടെയോ ചെന്ന് തരച്ച്ചിരിക്കുകയാണ്. വര്‍ത്തമാനത്തിന്റെമട്ടുപ്പാവില്‍ നിന്ന് ഭൂതത്തിലെക്കാന് നാം ചൂണ്ടയിടാര്.
മാഷെ തിരിച്ചു കൊണ്ട് വരാനായി "മാഷിപ്പോ എന്താ ചെയ്യുന്നത്. "
"ഞാന്‍ ... ഞാന്‍ .. "
വര്തമാനതിലെക്കുള്ള തിരിച്ചുവരവില്‍ അദ്ദേഹത്തിന്റെ വാക്ക് ഇടറി. പിന്നെ തുടര്‍ന്ന്.
"പിരിഞ്ഞിട്ടു ആറു കൊല്ലമായി. " അദ്ദേഹം നീളത്തില്‍ ഒരു ശ്വാസം ഉള്ളിലെക്കെടുത്തു , എന്നിട്ട് നീട്ടി പുറത്തേക്ക്വിട്ടു.
"ഇപ്പൊ കണ്ണിനു കാഴ്ച കുറവെന്നു പറഞ്ഞു ആരും വിളിക്കാറില്ല ."
"എനിക്ക് കണ്ണ് കാണില്ലാത്രേ".. "ആരും വിളിച്ചില്ലെങ്കിലും ഏതെങ്കിലും ഗ്രൌണ്ടിന്റെ മൂലയില്‍ ഞാനുണ്ടാകും ..."
"എന്റെ കുട്ടികളുടെ കളി കാണാന്‍ എനിക്കാരുടെയും ഒത്താശ വേണ്ട. അങ്ങിനെ എന്നെ ആര്‍കും ഒഴിവാക്കാന്‍പറ്റില്ല. "
അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങി.
ഇരുന്നിടത്തുനിന്നും തലയുയര്‍ത്തി മുകളിലേക്ക് നോക്കി. പിന്നിട് ഇരുഭാഗത്തേക്കും തിരിഞ്ഞു. അദ്ദേഹത്തിന്റെമുംബിലിപ്പോള്‍ താനോ ഹോട്ടെലോ ഇല്ലെന്നു ദയാനന്ദന് തോന്നി. ഗാലരിയിലുയരുന്ന ആരവങ്ങള്‍പിടിചെടുക്കനെന്ന പോലെ അദ്ദേഹം ചെവി കൂര്പിച്ച്ചു. പിന്നെ മെല്ലെ ഒന്ന് കുനിഞ്ഞു.
ഒടുവില്‍ തിരിച്ചു വന്നു. പിന്നീടു തിരിഞ്ഞു ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടുവരാന്‍ പറഞ്ഞു. എന്നിട്ടെന്റെ മുഖത്ത് നോക്കിപറഞ്ഞു "ഇപ്പൊ കഴിക്കേണ്ട ഒരു ഗുളികയുണ്ട്. അവസാന കാലത്താ എന്നെ പ്രഷര് പിടിച്ചിരിക്കുന്നത്. "
ഗുളിഗക്ക് വേണ്ടി കീശയിലുല്ലതൊക്കെ എടുത്തു മേശപ്പുറത്തിട്ടു. ഞാന്‍ അദ്ദേഹത്തിന്റെ കീശയില്‍ നിന്നും ചാടിയവസ്തുക്കളെ നിരിക്ഷിക്കുകയായിരുന്നു.
നാലോ അഞ്ചോ ഗുളികകള്‍, അദ്ദേഹത്തിന്റെ ഫോട്ടോ ഒട്ടിച്ച പഴകിയ ഒരു പാസ്‌, അതിനിടയിലായി ഒരുവിസിലും. നോക്കി നില്‍ക്കെ എന്റെ കണ്ണുകളില്‍ വിസില്‍ ബലം വെച്ചു. അതിനെ പൂര്‍ണമായും ഉള്‍ക്കൊണ്ടു ഞാന്‍കണ്ണടച്ചു, ഇന്നലെകളിലേക്ക് ചെവികൂര്‍പ്പിച്ചു.. വിസില്‍ വിളിക്കായി.