വീണ്ടും പ്രതീക്ഷ



ഇന്നത്തെ ചിന്തകള്‍ക്ക് ഇന്നലെയുടെ പകര്‍പ്പായിരുന്നു
ഇടയില്‍ ചില കൂട്ടിചേര്‍ക്കലുകള്‍
കാലത്തിന്റെ വിഴുപ്പു മണക്കുന്ന പത്രവാര്‍ത്തകള്‍
ദൂരെ വെളിച്ചത്തെ മറച്ചുകൊണ്ട്‌ പുക പടരുന്നു
അതിനിടയില്‍ ചുമച്ചു കൊണ്ട് ശ്വാസം മുട്ടുന്ന പ്രതീക്ഷയുണ്ട്.

(ഇതിനു ഒരു പേരിടുക )

ഒരു പെണ്ണ് : നിങ്ങളെന്താ എന്റെ മുഖത്തേക്ക് നോക്കാത്തത് .
ഞാന്‍ : എന്റെ കണ്ണുകള്‍ നിന്റെ മുഖത്തേക്കുള്ള യാത്രയിലാണ്.
(അവള്‍ സംശയ ഭാവത്തില്‍ മൂളി )
ഞാന്‍ തുടര്‍ന്നു..
കണ്ണുകളുടെ അവസാന വിശ്രമ സങ്കേതം മാത്രമാണ് പെണ്ണിന്റെ മുഖം. അതിനാല്‍ നീ കാത്തിരിക്കുക.

പ്രതീക്ഷകള്‍

പതിവുപോലെ പടിഞ്ഞാറ് ഇന്നുമൊരു മുങ്ങിമരണം നടന്നു.
ഇരുട്ടിലേക്ക് മാത്രം കൊളുത്തി വലിക്കുന്നെന്റെ ചിത്തത്തിന്
ഇന്ന് ഞാന്‍ അവസാന ബലിയിടും, കര്‍മ്മങ്ങള്‍ ചെയ്യും
നാളെയുടെ ഉദയത്തില്‍ ഞാനെന്റെ വിരലില്‍ പ്രതീക്ഷയുടെ ദര്‍ഭ അണിയും
മനസ്സുകൊണ്ട് ബലിയിടും .
കാക്കകള്‍ വരാതിരിക്കില്ല ...