വീട് - പിന്നെ മാറുന്ന നാടും

"എടാ നിന്റെ മൊബൈല്‍ റിങ്ങ് ചെയ്യുന്നു " ബാത്ത് റൂമില്‍ നിന്നും കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇളയമ്മയുടെ ശബ്ദം കേട്ടത് , വാതില്‍ പാതി തുറന്നു മൊബൈല്‍ വാങ്ങി. ഭാസ്കരെട്ടനയിരുന്നു... "ഞാനിപ്പോ എത്തിയതെ ഉള്ളു, എക്സ്പ്രസ്സ് കിട്ടിയില്ല ലോക്കലിനാണ് വന്നത്. " പതിനൊന്നു മണിക്ക് ബസ്‌ സ്റ്റാന്റില്‍ കാണാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.
"പണ്ടത്തെ കാലമല്ല ഇപ്പൊ സ്ഥലത്തിനൊക്കെ എന്താ വില " ചൂടു ചായ തന്നു കൊണ്ടു ഇളയമ്മ പറഞ്ഞു. "അപ്പുറത്തെ നായര് കല്യാണിയുടെ വീട് , ശരിക്ക് പറഞ്ഞാല്‍ ഒരു വഴി പോലും ഇല്ല .. ഈ കഴിഞ്ഞ വാവിന്റെ തലേന്ന് കാസര്‍കോട്ടെ ഒരു മാപ്പിള ഏഴ് ലക്ഷതിനാ കച്ച്ചോടാക്കിയെ, ആ വീടിന്റെ ചുമരൊക്കെ ഇപ്പോഴും വെറും മണ്‍ കട്ട ആണ് . ഉള്ളതോ വെറും നാല് സെന്റ്".
പതിനഞ്ചു വര്ഷം കോണ്ട് ഒരു പാടു മാറി.....ഓണത്തിനും വിഷുവിനും മുഖം കാണിക്കാന്‍ മാത്രമുള്ള വരവ് , നാട്ടില്‍ സ്ഥലമെടുത്തു വീട് വെക്കാം എന്ന് വെച്ചാല്‍ ഒരു പാടാണ് ... അമ്മാവന്റെ ഈ വാക്കാണ്‌ വില്‍പ്പനക്ക് വെച്ച വീട് തന്നെ വാങ്ങാം എന്ന് കരുതിയത്‌. കൂടെ ജോലി ചെയ്യുന്ന സലാം അവന്റെ നാടായ മലപ്പുറത്ത്‌ വീടെടുത്ത് മാറിയിട്ട് ആറ്മാസമേ ആയുള്ളൂ. കഴിഞ്ഞ മാസം അവന്റെ കല്യാണവും കഴിഞ്ഞു . ബന്ങലൂരിലെ ജോലി ബോണ്ട് കട്ട് ചെയ്താണ് അവന്‍ രാജി വെച്ചത്. ഇപ്പൊ റെച്ച്നോപര്‍കിലാണ് ജോലി. ഷിഫ്റ്റില്‍ നിന്നും ശിഫ്ടിലെക്കുള്ളമാറ്റം അവനെ വല്ലാതെ മടുപ്പിച്ചിരുന്നു. നാട്ടിലേക്കൊരു ട്രാന്‍സ്ഫറിനു ശ്രമിച്ചെങ്കിലും തരമായില്ല...അങ്ങിനെയാനവന്‍ ആ ജോലി ഉപേക്ഷിച്ചത്.. നാട്ടിലാണെങ്കില്‍ മാസത്തില്‍ ഒരു രണ്ടു ഹര്തലെങ്ങിലും ഉണ്ടാകും ഒന്നു അടിച്ച് പൊളിക്കാനായി.. എന്നനവന്‍ എപ്പോഴും പറയാറ്.. ബിവരെജിലെ കുപ്പിയും പിന്നെ രണ്ടു കിലോയോളം കോഴിയും...
"എന്താ പോകുന്നില്ലേ " ഇളയമ്മയുടെ ചോദ്യം ചിന്തയില്‍ നിന്നുണര്‍ത്തി. "പോകുമ്പോ അമ്മാവനെ കൂടെ കൂട്ടിക്കോ , വീട് ബോധിച്ച സംസാരിക്കാന്‍ മുതിര്ന്ന ഒരാളുള്ളത് നല്ലതാ. പിന്നെ വീടിന്റെ മുഖം തെക്കൊട്ടാനെങ്കില്‍ വേണ്ട..ബോധിച്ചാല്‍ പിന്നെ സ്ഥലത്തിന്റെ ആധാരത്തിന്റെ കോപ്പി ഒന്നു വാങ്ങിക്കോ ...നമുക്ക മാധവ കണിയാരെ കൊണ്ടു ഒന്നു നോക്കിക്കാം ". ഞാന്‍ വെറുതെ ചിരിച്ചു... " ഞാന്‍ പറയുമ്പോ എല്ലാവര്ക്കും തമാശയാ ..പടിഞ്ഞാറെ കാര്ത്യനീന്റെ കാര്യം അറീലെ... പാമ്പ് കടിച്ചു ഓളെ പുര്വാന്‍ ചത്ത്തപ്പോഴേ കണിയാര് പറഞ്ഞതാ ആ വീടിനു പോതീന്റെ നോക്കുന്ടെന്നു ...ഇപ്പൊ ഓളെ മോനും....
"അതവനു എന്തോ അസുഖം വന്നത് കൊണ്ടല്ലേ."
" സൂക്കേട്‌ വന്ന എല്ലാരും ചാവ്വോ "
ഇളയമ്മയോട് തര്‍ക്കിക്കാന്‍ നിന്നാല്‍ വന്ന കാര്യം നടക്കില്ല..യാത്ര പറഞ്ഞു പിരിഞ്ഞു...
വഴിയരികിലെ ഓരോ വീടിനെയും ആര്‍ത്തിയോടെ നോക്കി , കെട്ടിലും മട്ടിലും എല്ലാം പുതുമയുള്ളവ. രണ്ടു നിലയുള്ളവ , ചിലതാകട്ടെ എല്ലാം മാര്‍ബിള് പാകിയവ . മൊബൈല്‍ വീണ്ടും ശബ്ദിച്ചു , ഭാസ്കരേട്ടന്‍... നേരിട്ടിതുവരെ കണ്ടിട്ടില്ല ഫോണിലൂടെ തന്നെ ആയിരുന്നു പരിചയപെട്ടതും മുനിസിപ്[അലിട്ടിയിലെ പ്യുനായ ധയനണ്ടാനയിരുന്നു എര്പടക്കിയത് . ധയനന്ധനെ അധികം വിശ്വസിക്കെന്ദ്എ എന്നാണെല്ലാവരും പറഞ്ഞതു.. അവന്‍ അഞ്ചു കൊല്ലം എന്റെ ക്ലാസ് മേറ്റ്‌ ആയിരുന്നു.. പട്ടിക വിഭാഗംയാതിനാല്‍ പിടിസി കഴിഞ്ഞ ഉടനെ ജോലി കിട്ടി. ഇപ്പൊ ചില്ലറ സ്ഥലത്തിന്റെ കച്ചോടവും ഉണ്ടെന്ന കേട്ടത്. . ഇപ്പൊ നോക്കാന്‍ പോകുന്ന സ്ഥലം കചോടമായാല്‍ ഇവനും ഉണ്ടാകും കമ്മീഷന്‍ എന്നാണ് അമ്മാവന്‍ പറഞ്ഞതു... " ഓനാരാ മോന്‍ അറിയോ"

തോളിലൊരു ബാഗും പിടിച്ചു , നെറ്റില്യില്‍ ചന്ടനക്കുരിയുമിട്ടു ..അങ്ങനെ ഒരു രൂപത്തെ മനസ്സില്‍ പ്രതീക്ഷിച്ചു ബുസ്സ്ടണ്ടില്‍ നിന്നു.
" വിശ്വനതന്‍" വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്.. പാന്റ്സും ഷര്‍ട്ടും ഇട്ടു ആറടി പൊക്കത്തില്‍ ഒരു സുമുഖന്‍ ...
"ഞാന്‍ ഭാസ്കരന്‍" . അയാള്‍ നേരെ കാര്യത്തിലേക്ക് കടന്നു .
"പിന്നെ നിങ്ങളുടെ റേഞ്ച് എത്ര വരെയ"
ഒരു എട്ടിനുള്ളില്‍
"എട്ടോ", "ഇപ്പൊ സ്ഥലത്തിന്റെ വിലയൊക്കെ അറിയാലോ ..കഴിഞ്ഞ മാസമാണ് അവിടെ പുതിയ വാട്ടര്‍ പാര്‍ക്ക് വന്നത്....അടുത്ത് തന്നെ ഐടി പാര്കും വരും..
" വടക്കോട്ട്‌ വില്ല കുറവായിരിക്കുമാന്നു കരുതിയാണ് ദൂരെ ആയാലും മതിയെന്ന് വെച്ചത്"...ഞാന്‍ പിടിച്ചു നില്കാനായി പറഞ്ഞു.
അരമണിക്കൂറോളം ബസ്സില്‍ സഞ്ചരിച്ചു കാണണം , ഞാന്‍ പിന്‍ സീറ്റിലിരുന്ന ഭാസ്കരേട്ടനെ തിരിഞ്ഞു നോക്കി ...
" ഇനി ഒരു പത്ത്ഉ മിനിറ്റു "
ചുട്ടു പൊള്ളുന്ന വെയില്‍ , ബുസ്സ്റൊപില്‍ ഓലമറച്ച ഒരു ചായക്കട. അടുത്ത് തന്നെ ഒരു ബാര്‍ബര്‍ ഷോപ്പ്. കൈയില്‍ കത്രിക പിടിച്ചു ഒരാള്‍ പുറത്തേക്ക് വന്ന. ഭാസ്കരേട്ടനെ കണ്ടു കൈ വീശി ,
" എന്താ മാഷേ ഇന്നു സ്കൂളില്ലേ" .. കണ്ടിട്ടൊരു പാടായല്ലോ" ഒറ്റ ശ്വാസത്തില്‍ തന്നെ അയാള്‍ ചോദിച്ചു.
" ഇല്ല ലീവാക്കി"
നീ ഒന്നിങ്ങോട്ടു വന്നെ"
വെയിലെല്‍കതിരിക്കാനായി ഞാന് അമ്മാവനും അയാളുടെ കടക്കരികിലേക്ക് പോയി. . തിരിയുന്ന കുഷ്യനുള്ള കസേര, കോളര്‍ ഫാന്‍...ചുമരില്‍ ഹിന്ദിയിലെയും മലയാളത്തിലെയും താരങ്ങള്‍ , ഞാന്‍ മറ്റൊരു ഫോട്ടോയ്ക്ക്‌ വേണ്ടി നാള് ചുമരും തേടി..
ഇല്ല കണ്ടില്ല
ഭാസ്കരേട്ടന്‍ വിളിച്ചു..
രണ്ടു മൂന്ന് വീടുണ്ട് ....ഒന്നൊന്നായി കാണാം ...ഞാന്‍ ചുറ്റിലുമുള്ള പാറയിലേക്ക്‌ നോക്കുനത് കണ്ടു അയാള്‍ പറഞ്ഞു.." ഇവിടെ നിന്നും അടുത്ത സ്റൊപ്പന് ചീമേനി...അതാ ആ കാണുന്ന ഇടതാണ് ഐടി പാര്കിനു വേണ്ട സസ്ഥലം തിരഞ്ഞെടുത്തിരിക്കുന്നത്. " ഞാന്‍ വെയിലേറ്റു തിളങ്ങുന്ന ആ പറക്കൂട്ടതിലേക്ക് വെറുതെ നോക്കി ചിരിച്ചു..
വേണമെങ്ങില്‍ ഈ റോഡ് സൈഡില്‍ കാണുന്ന സ്ഥലമൊക്കെ കിട്ടും...പക്ഷെ വീട് വെക്കാന്‍ വാങ്ങുന്നത് വിഡ്ഢിത്തമാണ് . ഇപ്പൊ സെന്ടിനിവിടെ അമ്പതാണ് നടക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അത് അറുപതാകും ..ഇപ്പൊ അമ്പതിന് നിങ്ങലെടുതല്‍ അടുത്തമാസം ഈ ഞാന്‍ തന്നെ നിങ്ങള്‍ക്കിത് അറുപതിനു കചോടക്കി തരാം . ഇവിടുത്തെ റോഡ് വക്കില്‍ കാണുന്ന സ്ഥല മൊക്കെ ഇങ്ങനെ ഓരോരുത്തര്‍ വാങ്ങി വെച്ചിരിക്കുകായ...
ഞാന്‍ എല്ലാം മൂളിക്കേട്ടു. എന്റെ മൌനം അയാളെയും നിശബ്ധനക്കി. പിന്നീടയാള്‍ നടത്തം വേഗത്തിലാക്കി.
....എല്ലാം മാറി...ഒരധ്യാപകന്‍ ലീവെടുത്ത്...
വലിയൊരു കയറ്റം കടന്നു ഞങ്ങള്‍ ഒറ്റയടി പാതയിലെത്തി .
"മുപ്പത്തേഴു സെന്റ് സ്ഥലമുണ്ട് , മുന്നുട്ടിഅരപതഞ്ഞു ദിവസവും വെള്ളമുള്ള കിണറുണ്ട്. വെള്ളമാണെങ്കില്‍ കണ്ണാടി പോലുണ്ട്. എന്ത് നട്ടാലും തൈകും മാഷ് വര്‍ണന തുടങ്ങി. " വല്ലതും നയിച്ചുണ്ടാക്കണമെങ്കില്‍ ഇതു പോലുള്ള സ്ഥലത്തെ പറ്റു" അമ്മാവന്‍ മൌനം ബന്ജ്ജിച്ചു .
"വീട് തെച്ചിട്ടില്ല... കരിപിടിച്ച അടുക്കള , അടുപ്പില്‍കുണ്ടില്‍നിന്നും ഒരു പൂച്ച പുറത്തേക്ക് ചാടി.. ചങ്ങല വിളക്ക് തൂങ്ങുന്ന പടിഞ്ഞാറ്റ. ചുമരില്‍ അയ്യപ്പനും മുത്തപ്പനും , ആകെ ഒരു പുകമറ പോലുള്ള മുറികള്‍ ...പടിഞ്ഞട്ടയിലെ ദൈവങ്ങളുടെ കണ്ണിലും ആ തിളക്കകുരവ്ഉണ്ടെന്നു എനിക്ക് തോന്നി..
മാഷ് അമ്മാവനോട് സ്ഥലത്തെ കുറിച്ചു അടിച്ച് കസരുകയാണ് . ഞാന്‍ ഇടയ്ക്കു കയറി
" ഇനി എവിടെയാ"
മാഷ് പിടിച്ചു നിര്‍ത്തിയത് പോലെ സംസാരം നിര്ത്തി...

രണ്ടും മൂന്നും കഴിഞ്ഞു .
"ഇനി ഒരു വീടിണ്ട് , മുന്പില് മാത്രം വര്തതാണ്... പിന്നിലോക്കെ ഓടാണ്.. പിന്നൊരു കാര്യം ..
" വേറെ ഒരാളും നിങ്ങലോടിതോന്ന്നും പറയില്ല
ആ വീടിന്റെ പിറകിലെ ചുമരൊക്കെ മന്‍ കട്ടയാണ് . പത്താന്‍അവര്‍ ചോദിക്കുന്നത് . ഞാന്‍ വേണമെന്കില്‍ ഒമ്പതിന് കചോടക്കിതരം . സമര്‍ത്ഥനായ ഇടനിലക്കാരനെ പോലെ മാഷ് തുടരന്.
വീടെനിക്കിഷ്ടമായി.... വെളിച്ചം കയറി ഇറങ്ങുന്ന വീട് . ത്രസ്സായ മുറികള്‍ .. വിശാലമായ പറമ്പ്....
എന്റെ മുകതുനിന്നും മാഷതു വായിച്ചറിഞ്ഞു...
"പിറകിലെ ചുമരൊക്കെ നമു‌ക്ക് പിന്നെ ശരിയാക്കി എടുക്കാവുന്നതെ ഉള്ളു. അപ്പൊ വേണമെന്കില്‍ അടുക്കലബാഗത്തുള്ള സ്ഥലം കൂടി ചേര്ത്തു വലിയൊരു റൂം തീര്കാം.
വീടിന്റെ ഉടമസ്തനെയും കൂടി മാഷ് കിണറ്റിന്‍ കരയിലേക്ക് പോയി. പോയ സ്ഥലത്തൊക്കെ ഞാന്‍ ശ്രദ്ധിച്ച കാര്യം വീടുടമസ്ഥന ഒരു കാര്യത്തിലും ഇടപെട്ടില , അവരെ പരിചയപ്പെടുത്താന്‍ തന്നെ മാഷിന് മടിയായിരുന്നു..
ഒറ്ട്ടിലാണ് തിരിച്ചത് ..." ആ കാണുന്ന സ്ഥലം മിനിയന്ന ഞാന്‍ കചോടക്കി കൊടുത്തത്...നാല്പതു" .
കുറച്ചു കഴിഞ്ഞ മാഷ് പിന്നെയും പുറത്തേക്ക് കൈ ചൂണ്ടി മറ്റൊരു സ്ഥലം കാണിച്ചു തന്നു. വലിയ രണ്ടു മൂന്ന് കണ്ടങ്ങള്‍....എല്ലാത്തിനും നടുവില്‍ പറ്റി കോടി കുത്തിയിരിക്കുന്നു . . അതൊരു ഗള്ഫ് കാരന്‍ വാങ്ങിയതാ...മുറിച്ചു വില്കാന്‍ നൂക്കി ...പര്ടിക്കാര് കൊടിയും കുത്തി. മാഷിന്റെ മുകത് അസ്വസമോ അതോ സന്തോഷമോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഒരു വികാരം ഒളി മിന്നി.
ബുസ്സ്ടണ്ടില്‍ വെച്ചു പിന്നെ വിളിക്കാം എന്ന് പറഞ്ഞു മാഷ് പിരിഞ്ഞു...
അമ്മാവനെയും കൂടി മുന്നോട്ടു നടന്നപ്പോള്‍ എതിരില്‍ രമണന്‍ ..
"നിനക്കെന്താടാ വീടിന്റെ കാര്യം എന്നോട് സൂചിപ്പിച്ചാല്‍ " ഇവനെങ്ങനെ ഇതരിഞെന്നു ഞാന്‍ അട്ബുധപ്പെട്ടു...എന്റെ പഴയ ഒരു സുഹൃത്താണ് കക്ഷി
നിന്റെ റേഞ്ച് എത്രയാ...
അതെ ചോദ്യം... ഞാന്‍ വിവരിച്ചു. ..
അവന്‍ ഒരു വീട് അഡ്രസ്സ് പറഞ്ഞു...എലാം കൃത്യം....നമ്മള്‍ അവസാനം പോയ ആ വീട്...
വിലയില്‍ മാത്രം അല്പം മാറ്റം . എന്റെ ചിന്തകള്‍ക്ക് മുകളില്‍ അവന്റെ സ്വരം കനത്തു .." പന്ത്രണ്ടാനവര്‍ പറയുന്നതു നിനക്കു വേണമെന്കില്‍ ഞാനത് പതിനോതുക്കിതരം . " ശരി ഞാന്‍ വിളിക്കാം"

അവന്‍ പോയ ഉടനെ ഞാന്‍ അമ്മാവന്റെ മുഖത്തേക്ക് നോക്കി.
അമ്മാവന്‍ മുകളിലേക്കും .