Padmanaabhante Nidhi

വിവാഹിതര്‍ക്ക് മാത്രം

ദാമ്പത്യത്തില്‍ സ്നേഹ പരീക്ഷണം സര്‍വ സാധാരണം. പരിഭവങ്ങളുടെ അകമ്പടിയോടെ അത് കടന്നു വരും. കളിയാക്കലിന്റെ രസം പുരട്ടിയ വാക്കുകള്‍ നേര്പാതിയുടെ ചിരിക്കായി കാതോര്‍ത്തു തൊടുത്തു വിടും. അതിലെ ചില വക്കു പൊട്ടിയ വാക്കിന്റെ അരികു പിടിച്ചു അവള്‍ കയറും. ഒടുവിലാ രംഗം മൊബൈല്‍ ഫോണ് കട്ടുചെയ്യുന്നതിന്റെ ബീപ് ശബ്ദത്തില്‍ അവസാനിക്കും.
ഓരോ ഫോണ്‌വിളിയിലും അഗ്നിപരീക്ഷയുടെ ഒരു നാനോ പതിപ്പ് വിജയിച്ചു കയറണം.

മുതല മാഹാത്മ്യം



ശബരിമല തീര്‍ഥാടന കാലത്താണ് ഞാന്‍ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കുമ്പള എന്ന സ്ഥലത്തുള്ള ശ്രീ അനന്ത പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയത്. മംഗലാപുരത്ത് നിന്നും മുപ്പത്തഞ്ചു കിലോമീടെര്‍ ദൂരമുണ്ട്.
ക്ഷേത്രം മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടാനുള്ളത് . ഏകദേശം രണ്ടായിരത്തി അഞ്ഞൂറോളം വര്‍ഷമാണ്‌ഇതിന്റെ പഴക്കം കണക്കാക്കപ്പെടുന്നത്. തിരുവനന്തപുറത്തുള്ള അനന്ത പദ്മനാഭ ക്ഷേത്രത്തിന്റെ മൂല സ്ഥാനം ക്ഷേത്രം ആണെന്നാണ് പറയപ്പെടുന്നത്‌. ഇവിടെ നിന്നും ഭഗവാന്‍ പോകാന്‍ തിരഞ്ഞെടുത്തു എന്ന് പറയപ്പെടുന്നഗുഹ ക്ഷേത്ര ജീവനക്കാരന്‍ എനിക്ക് കാണിച്ചു തന്നു.
ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം കുളത്തില്‍ വസിക്കുന്ന മുതലയാണ് . ഏകദേശം അറുപത്തഞ്ചോളംവര്‍ഷമായി മുതല കുളത്തില്‍ ഉണ്ട്. തികച്ചും നിരുപദ്രവകാരിയാണ് ബാബിയ എന്ന് പേരുള്ള മുതല. മുതലയാകട്ടെ തികഞ്ഞ സസ്യബുക്കും. ക്ഷേത്രത്തിലെ നിവേദ്യ ചോറ് തന്നെയാണ് ഇതിന്റെയും ഭക്ഷണം. ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് മുതലയൂട്ട്‌. ഭക്തരില്‍ പലരും മുതലയൂട്ടിന്റെ ഗുണഫലങ്ങള്‍അനുഭവിച്ചവരാനെന്നു ഒരു ജീവനക്കാരന്‍ തെളിവ് സഹിതം വ്യക്തമാക്കി. അത് കൊണ്ട് തന്നെ ഇവിടേയ്ക്ക് ഭക്തര്‍ആകര്‍ഷിക്കപ്പെടുന്നു.




ഇവിടുത്തെ വിഗ്രഹ നിര്‍മിതി നടന്നിരിക്കുന്നത് "കടുഷര്‍ക്കരപ്പാകതിലാണ് ". ഇതിനായി ആദ്യം ശൂല പ്രതിഷ്ഠനടത്തും. സാധാരണ വിഗ്രഹ നിര്‍മിതിയില്‍ ബാഹ്യ രൂപം മാത്രമേ നിര്മിക്കുകയുള്ള്. എന്നാല്‍ കടുശര്‍ക്കരപ്പാകനിര്‍മിതിയില്‍ എല്ലുകളും , ആന്തരിക അവയവങ്ങളും മുതല്‍ ആഭരണങ്ങള്‍ വരെ നിര്‍മിക്കുന്നു. പ്രത്യേകംതിരഞ്ഞെടുക്കുന്ന മരം കൊണ്ടാണ് അസ്ഥികള്‍ നിര്‍മിക്കുന്നത്. ആദ്യ ഘട്ട നിര്മിതിയെ ശൂല പ്രതിഷ്ഠ എന്ന്പറയുന്നു.
ശൂല പ്രതിഷ്ടക്ക് ശേഷം ശ്വാസ കോശം, ഹൃദയം, ഞരമ്പുകള്‍, നഖങ്ങള്‍ തുടങ്ങിയവ നിര്‍മിക്കുന്നു അതിനു ശേഷംമാംസ ഭാഗം . മാംസ ഭാഗങ്ങളുടെ സ്ഥാനത്ത് അറുപത്തിനാല് ഓളം ആയുര്‍വേദ മരുന്നുകള്‍ ആലെപനം ചെയ്യുന്നു. അവസാന പടിയായി അഷ്ട ഐശ്വര്യാ സിദ്ധിയുടെ പ്രതീകമായ സ്വര്‍ണം, വെള്ളി ലോഹങ്ങളും അലെപനംചെയ്യുന്നു.

ഓര്‍മയിലെ ക്ലാസ് റൂം



ഇരുട്ട് തപസ്സിരിക്കുന്ന മൂലകളും
അഴുക്കു പിടിച്ച ചുമരുകളും
ആധ്യാക്ഷരങ്ങളുടെ തിരി കൊളുത്തിയത് ഇവിടെ വെച്ചാണ്